Thursday, April 8, 2010

അതിജീവനം

ഞാനൊരു മരമായിരുന്നു.
ഉല്‍പത്തിയില്‍ തേന്‍കനി തന്ന മരം.
പടറ്ന്നു വളറ്ന്ന ശാഖകളാല്‍ -
തണലേകാന്‍ കൊതിച്ച മരം.

അവരെന്റെ വളറ്ന്നു തുടങ്ങിയ -
ശിഖരങ്ങളില്‍ കോടാലി വച്ചു !
പടറ്ന്നു പന്തലിക്കലല്ലത്രെ വൃക്ഷ ധറ്മ്മം!
മുറിഞ്ഞ ചില്ലകളില്‍ നിന്നുതിറ്ന്ന
ചോരകുടിച്ചവറ് ഉന്മത്തരായി.

തടിക്ക് മാറ്ക്കറ്റിന് -
ഉയറ്ന്നു വളരണമെന്ന്-
തണല്‍ പറ്റിയിരുന്നവറ് -
തന്നെയാണ് ഒറ്റു കൊടുത്തത്.

പൂക്കളില്‍ ശവം നാറുന്നെന്ന് ;
പഴങ്ങള്‍ക്ക് ചുന ചുവക്കുന്നെന്ന് -
ആദ്യം തള്ളിപ്പറഞ്ഞത് -
ചില്ലകളില്‍ ചിറകടിക്കാന്‍ പഠിച്ചവരും .
എരിമണപ്പൂക്കളും,ഉന്മാദക്കായ്കളും ;
കപ്പലേറിയിനി വരും !

വിലക്കപ്പെട്ട കനികള്‍-
നിഷേധികളെ സൃഷ്ടിച്ചിരുന്നത്രെ !
എന്റെ വിത്തിന്റെ മുളയരിയാന്‍
ചില്ലകള്‍ ചീന്തിയവറ് മരക്കുരിശു തീറ്ത്തു.
പ്രവാചകന്മാരെ ക്രൂശിച്ച്;
കുരിശായാരാധിക്കപ്പെടാതിരിക്കാന്‍-
തടികടഞ്ഞ തീയാലിനി-
ചുടലയൊരുക്കാം.

പരിവറ്ത്തനം

മാറാത്ത മാറ്റത്തിന് വാറ്ത്തയാല് ലോകം പ്രതിധ്വനിക്കുന്നു.
വേട്ടയാടപ്പെട്ട മൃഗത്തിന് വിലാപമായ്!
തകരുന്ന ദന്തഗോപുരത്തിന്റെ പതന ശബ്ദം പോലെ-
ചിതനിരകളില് എല്ലുകള് വെടിക്കുന്നു.

താനൂട്ടിയ നെഞ്ചുറവ് രക്തമായൊഴുകുന്നതില്‍-
ആന്ധ്യം വരിക്കുന്ന നിരാലംബ മാതാക്കള്‍.
സ്മൃതി പുസ്തകത്തിലെ ഇരുണ്ട താളിലെ അവ്യക്താക്ഷരങ്ങള്‍;
ഓറ്മകള് മരിച്ച ദിനങ്ങള്‍!

അഭയാറ്ത്ഥിക്ക് അന്നമായ് ആയുധം നല്കി-
അധികാരം മാറ്റും അധിനിവേശം.
അന്ധ നീതിയുടെ തുലാസില് കോടികള്‍ -
മൂല്യത്തില് ശൂന്യമായ് മാറുന്ന ആഗോള നീതികള്‍!

കറുപ്പോ വെളുപ്പോ കൂടുതല് ജയം?എന്നുത്തരം തേടുന്ന മത്സരം.
വിജയിയുടെ അഹ്ളാദവും,പരാജിതന്റെ ആശ്വാസവും മരണം!
മത്സരത്തിന്റെ മൌഢ്യത്തിലും ,മരണത്തിന്റെ യുക്തിയിലും-
ഇരയാക്കപ്പെട്ടവന്റെ അനിവാര്യതയുടെ മാത്രം വിജയമായി –മാറ്റം!

നിഷേധിക്കപ്പെട്ട അവകാശങ്ങളുടെ ചില്ലുപാത്രത്തില്‍-
വിലങ്ങണിഞ്ഞവരുടെ സ്വാതന്ത്ര്യ പ്രദറ്ശനം!
പാതിമരിച്ചവറ്ക്ക് സമ്പൂറ്ണ മരണമൊരുക്കാന്‍-
നഷ്ടജീവിതങ്ങള്ക്കു മാറ്റമോതി തടവറ തുറക്കല്‍!

ഇനിയെന്തെന്നറിയാതെ ദാനം കിട്ടിയ ചില്ലുമേടയില്‍-
മാറ്റം ഘോഷിക്കുംവാറ്ത്തകള്ക്കു മുന്നിലെ സ്വയംഭോഗികള്‍!
മാറ്റത്തിന് ബിംബത്തെ ശങ്കിച്ചു നോക്കും കൊട്ടരം കാവല്ക്കാറ്-
മാറ്റത്തിന് ദൈവത്തിനും മാറാത്ത പിശാചിനും ഒരേ നിഴല് !

ദൈവരക്തം

ഇത് ദൈവപൂജ!
മാതൃഗറ്ഭം പിളറ്ന്നും പിതൃ ഘാതാകറ്-
ഞങ്ങള് അറ്പ്പിക്കുന്ന രക്തപൂജ.
രാമ ധറ്മത്തിന്റെ പിന്നാമ്പുറത്ത്-
മാനഭംഗപ്പെട്ട മൈഥിലിമാരുടെ അശ്രുപൂജ!

ഇത് ബലിച്ചോര!
ദൈവത്തിന് ഞങ്ങളുടെ ഐക്യദാറ്ഢ്യം!
അറിവെരിച്ച് അന്ധതയില് അധികാരം തേടുന്ന-
മൂടുപടമണിഞ്ഞ ആത്മബോധത്തിന്റെ ഐക്യദാറ്ഢ്യം.

ഇത് നിന്റെ പുത്രന്റെ രക്തം!
പാപികളാല് കല്ലെറിയപ്പെടാതിരിക്കുവാന്-
പാനം ചെയ്യപ്പെട്ട ദിവ്യ രക്തം.
ഇത് അവന്റെ മാംസം!
പീഡിതറ്ക്കായി ഭുജിക്കപ്പെട്ട വിശിഷ്ട്ഭോജ്യം.

ഇത് അവന്റെ രക്തം പുളിപ്പിച്ച വീഞ്ഞ്!
കുരുന്നു ധിഷണകളില് വറ്ഷിക്കുവാനുള്ള ഉന്മാദം.
ഇത് അവളുടെ മാംസം!
അധികാര ചൂതിലെ പണയവസ്തു.
ദൈവജ്ഞറ്ക്കായുള്ള ഭോഗവസ്തു

മൃതിപാന്ഥന്‍

ആകാശത്ത് അഗ്നിപുഷ്പം വിതറി ശവം തീനി കഴുകന്‍മാറ്!
വെടിച്ചില്ലായ് തെറിക്കുന്ന മനുഷ്യ മാംസം!
ചിറകറ്റ ശലഭമായിഴയുന്ന കുരുന്നുകള്‍!
മാംസപിണ്ഡങ്ങളാകുന്ന ജീവിതങ്ങള്‍!
മരണം സ്വപ്നം കാണുന്നവറ്!

വറ്റിയ തീയുറവകള്‍ക്ക് പുനറ്ജനിയേകാന്‍-
വെള്ള പുകയുയരാത്ത സറ്വരാജ്യ മേടയില്‍ നിന്നും;
വെളുത്ത ഭൂതം എഴുന്നള്ളും.
ചോരകുടിച്ചു മതിവരാത്ത യാങ്കിക്ക്-
നിസഹായന്റെ പ്രതിഷേധമായ് ശാപങ്ങള്‍.

ചിന്തകളില്‍ നെടുവീറ്പ്പിന്റെ ചൂടുള്ള പോരാളി;
നിന്റെ രോഷം ആ നിസഹായതയാണു.
ഒരായിരം കനവുകളില്‍ തിരയിളകും കണ്ണുകള്‍.
നോവിന്റെ നേറ്ത്ത തിരമാലകള്‍...!
നീ തന്നെ നോവായിരുന്നുവോ?

ഇനി നീ സൂര്യനായി ജ്വലിക്കും !
ഇന്ദ്രിയങ്ങളില്‍ നോവുമാത്രം നിറയുന്ന –
കനവുകളില്ലാത്ത ജീവിതങ്ങള്‍ക്കായ്!
നാശത്തിന്റെ തണലെരിക്കുവാന്‍ -
കരിമേഘമില്ലാ പകലായി!
നിന്റെ വീരം നക്ഷത്രങ്ങള്‍ പ്രതിബിംബിക്കും;
പരകോടി ധീരന്മാറ് നിന്നില്‍ നിന്നുയരും.
നിന്റെ പാദുകത്താല്‍ കാലം ഗതിമാറി നടക്കും !

കനവുകളില്‍ തീമഴപെയ്തു ഭയം-
ഭോജിച്ച രാവുകള്‍ക്കൊടുവില്‍;
കരിമരുന്നും,ചുടു ചോരയും, നിലവിളിയും നിനക്കന്യമാകും.
ച്ക്രവാള സൂര്യനെ കനവു കണ്ടു-
തെളിഞ്ഞ പുലരിയിലേക്ക് നീ ചിരിച്ചുണരും.