ഉറങ്ങാന്‍ കഴിയാതെയീ
നീലരാവിന്റെ
ഊഷ്മളതയിലുമെന്നെ
അസ്വസ്തനാക്കുന്നതെന്താണ്?
ചത്ത സ്വപ്നങ്ങളുടെ
പിന്നമ്പൂറങ്ങളിലെവിടെയോ
വരണ്ട ഭൂമിക്കു വറ്ഷമായി
ചോര ചൊരിയുന്ന
ചുവന്ന മേഘങ്ങളോ ?
വാഴ്ത്തപ്പെട്ടവരുടെ
വാചകമേളകളില്‍
അന്ത്യകൂദാശനല്‍കി
കാവിപുതപ്പിച്ചു ഖബറടക്കിയ
രേതസുമണക്കുന്ന
ദിവ്യ കബന്ധങ്ങളൊ?
ആഗോള വലകളില്‍
ഉപഗ്രഹ വേധങ്ങളാല്‍
ഷണ്ഡീകരിക്കപ്പെട്ട
ക്ഷുഭിത യൌവനത്തിന്റെ
കണികാ രഹസ്യങ്ങളോ ?
പ്രണയത്തിന്റെ
പുതിയ നിയമത്തിലെ
മേനിയഴകിന്റെ
വാണിഭശാസ്ത്രങ്ങളില്‍
അമ്മത്തൊട്ടിലിലെ
കുഞ്ഞു വിലാപങ്ങളൊ ?
ആണവം കൊണ്ടും
അടക്കുവാനാകാതോരോ
അണുവിലും നിറയും
വിശപ്പിന് തുടിപ്പുമായ്
പശിതിന്നും ബാല്യങ്ങള്‍
നിറയുന്ന ചേരിയോ ?
അതോ ഇന്നലെയും
സ്വപ്നത്തില്‍ കണ്ട
പിഴച്ച കാഴ്ചയിലെ
വായ് മൂടിയ എന്റെ മുഖമോ?
Subscribe to:
Post Comments (Atom)
അത് ശരി ചോദ്യം ചോദിച്ച് നമ്മളുടെയും കൂടി ഉറക്കം കളയാനുള്ള ശ്രമമാണല്ലേ.....:)
ReplyDelete