Thursday, April 8, 2010

മൃതിപാന്ഥന്‍

ആകാശത്ത് അഗ്നിപുഷ്പം വിതറി ശവം തീനി കഴുകന്‍മാറ്!
വെടിച്ചില്ലായ് തെറിക്കുന്ന മനുഷ്യ മാംസം!
ചിറകറ്റ ശലഭമായിഴയുന്ന കുരുന്നുകള്‍!
മാംസപിണ്ഡങ്ങളാകുന്ന ജീവിതങ്ങള്‍!
മരണം സ്വപ്നം കാണുന്നവറ്!

വറ്റിയ തീയുറവകള്‍ക്ക് പുനറ്ജനിയേകാന്‍-
വെള്ള പുകയുയരാത്ത സറ്വരാജ്യ മേടയില്‍ നിന്നും;
വെളുത്ത ഭൂതം എഴുന്നള്ളും.
ചോരകുടിച്ചു മതിവരാത്ത യാങ്കിക്ക്-
നിസഹായന്റെ പ്രതിഷേധമായ് ശാപങ്ങള്‍.

ചിന്തകളില്‍ നെടുവീറ്പ്പിന്റെ ചൂടുള്ള പോരാളി;
നിന്റെ രോഷം ആ നിസഹായതയാണു.
ഒരായിരം കനവുകളില്‍ തിരയിളകും കണ്ണുകള്‍.
നോവിന്റെ നേറ്ത്ത തിരമാലകള്‍...!
നീ തന്നെ നോവായിരുന്നുവോ?

ഇനി നീ സൂര്യനായി ജ്വലിക്കും !
ഇന്ദ്രിയങ്ങളില്‍ നോവുമാത്രം നിറയുന്ന –
കനവുകളില്ലാത്ത ജീവിതങ്ങള്‍ക്കായ്!
നാശത്തിന്റെ തണലെരിക്കുവാന്‍ -
കരിമേഘമില്ലാ പകലായി!
നിന്റെ വീരം നക്ഷത്രങ്ങള്‍ പ്രതിബിംബിക്കും;
പരകോടി ധീരന്മാറ് നിന്നില്‍ നിന്നുയരും.
നിന്റെ പാദുകത്താല്‍ കാലം ഗതിമാറി നടക്കും !

കനവുകളില്‍ തീമഴപെയ്തു ഭയം-
ഭോജിച്ച രാവുകള്‍ക്കൊടുവില്‍;
കരിമരുന്നും,ചുടു ചോരയും, നിലവിളിയും നിനക്കന്യമാകും.
ച്ക്രവാള സൂര്യനെ കനവു കണ്ടു-
തെളിഞ്ഞ പുലരിയിലേക്ക് നീ ചിരിച്ചുണരും.

No comments:

Post a Comment