Thursday, April 8, 2010

അതിജീവനം

ഞാനൊരു മരമായിരുന്നു.
ഉല്‍പത്തിയില്‍ തേന്‍കനി തന്ന മരം.
പടറ്ന്നു വളറ്ന്ന ശാഖകളാല്‍ -
തണലേകാന്‍ കൊതിച്ച മരം.

അവരെന്റെ വളറ്ന്നു തുടങ്ങിയ -
ശിഖരങ്ങളില്‍ കോടാലി വച്ചു !
പടറ്ന്നു പന്തലിക്കലല്ലത്രെ വൃക്ഷ ധറ്മ്മം!
മുറിഞ്ഞ ചില്ലകളില്‍ നിന്നുതിറ്ന്ന
ചോരകുടിച്ചവറ് ഉന്മത്തരായി.

തടിക്ക് മാറ്ക്കറ്റിന് -
ഉയറ്ന്നു വളരണമെന്ന്-
തണല്‍ പറ്റിയിരുന്നവറ് -
തന്നെയാണ് ഒറ്റു കൊടുത്തത്.

പൂക്കളില്‍ ശവം നാറുന്നെന്ന് ;
പഴങ്ങള്‍ക്ക് ചുന ചുവക്കുന്നെന്ന് -
ആദ്യം തള്ളിപ്പറഞ്ഞത് -
ചില്ലകളില്‍ ചിറകടിക്കാന്‍ പഠിച്ചവരും .
എരിമണപ്പൂക്കളും,ഉന്മാദക്കായ്കളും ;
കപ്പലേറിയിനി വരും !

വിലക്കപ്പെട്ട കനികള്‍-
നിഷേധികളെ സൃഷ്ടിച്ചിരുന്നത്രെ !
എന്റെ വിത്തിന്റെ മുളയരിയാന്‍
ചില്ലകള്‍ ചീന്തിയവറ് മരക്കുരിശു തീറ്ത്തു.
പ്രവാചകന്മാരെ ക്രൂശിച്ച്;
കുരിശായാരാധിക്കപ്പെടാതിരിക്കാന്‍-
തടികടഞ്ഞ തീയാലിനി-
ചുടലയൊരുക്കാം.

No comments:

Post a Comment