നുഴഞ്ഞു കയറിയ-
വ{ഗ്ഗ വാദികളെക്കാ]-
അരങ്ങു വാണവ{-
സ്വാതന്ത്ര്യ വാദികളായിരുന്നു.
അധികാരത്തിന്റെ -
ആഭിചാരക്രിയകളാ}-
വെളുത്ത മടിശ്ശീലയി} -
ലാഭം പൊതിഞ്ഞവ{ !
മുളച്ചു പൊങ്ങിയവ{-
വ{ഗ്ഗീയ വാദികളും!
നമ്മ] അധികാരത്തിന്റെ -
വ്യഭിചാരപ്പുരകളി} ;
ഒരുപിടി വിലയിടിഞ്ഞ-
നാണയത്തുട്ടിനാ};
വിലയുറപ്പിക്കപ്പെട്ടവ{ !
അമരസത്യങ്ങളുടെ-
തീണ്ടാപ്പുറങ്ങളി};
ജീവിതാവകാശങ്ങളുടെ-
ശോഷിച്ചകാലാ} ജനാധിപത്യ-
പെരുംതല ചുമക്കുവോ{.!
നിന്റേത് ശബ്ദമില്ലാത്തവന്റെ -
ശബ്ദമെന്നു നീ;
എന്റേത് വിശപ്പിന്റെ -
വേദനയെന്നു ഞാനും !
നിന്റെ ശബ്ദം അധികാരത്തിനു -
വേണ്ടിയായിരുന്നു .
എന്റേത് നിസ്സഹായതയിലെ -
ശാപവാക്കുകളും .
അടിമയകുന്നതിനേക്കാ] ;
മരണം തന്നെ മഹത്തരമെന്നു നീ !
സമരമുഖങ്ങളി} -
കൊക്കക്കോളയുടെയും,
കെന്റകി ചിക്കന്റെയും ,
രുചിഭേദങ്ങളി},
രാസമരത്തിന്റെ കുളിരി} ;
ഗ{ഭനിരോധന ഉറകളാ}-
വഴിമുടക്കപ്പെട്ട വിപ്ലവ ബീജങ്ങളി},
സൂചിക്കുഴലിലൂടെ സിരയി} -
നിറച്ച ആവേശത്തിരയി};
ചില്ലു പാത്രത്തി} -
നുരയിട്ട ഉന്മാദത്തി},
ആരുമറിഞ്ഞിരുന്നില്ല-
വിപ്ലവകാരികളുടെ സമരം;
വിപ്ലവത്തിനെതിരായിരുന്നുവെന്ന് !
Saturday, April 30, 2011
ലിബറേഷന്‍
Saturday, April 9, 2011
വേഗപ്പൂട്ടുകള്‍
ജനാലക്കലെ മഞ്ഞക്കിളി
കൊഞ്ചിപ്പറഞ്ഞതും
അതായിരുന്നു;
സൂചിപ്പുല്ലിലെ കുഞ്ഞു സൂര്യ[
കണ്ണു ചിമ്മി
പരിഭവിച്ചതും അതിനായിരുന്നു;
കാണാക്കുയി}
എതി{പാട്ടു കേ]ക്കാതെ
പാറിപ്പോയതും
അതുകൊണ്ടുതന്നെ;
തെക്കെ പറമ്പിലെ പേരമരം
കായ് പൊഴിച്ചു പിണങ്ങിയതും
അതിനു തന്നെ;
നാണം മാറാത്ത
നാലുമണിപൂക്ക]
നടവഴിയുപേക്ഷിച്ചതും
അതിനു തന്നെ.
എന്റെ മെഗാ ഹെ{ട്സ് വേഗത്തി}
കാലം പണ്ടെ തീറു വാങ്ങിയ
ബാല്യത്തോട് സന്ധിചെയ്ത്
ഒരിക്ക} കൂടി കുട്ടിയാകുവാ[.
Thursday, December 30, 2010
എന്റെ പിഴ
എന്റെ വാക്കും വഴിയും, ;
പിഴയായിരുന്നു.
എനിക്കായിനിയൊരു-
പട്ടട പോലുമുണ്ടാകരുത് !
കാലത്തെ പിഴകളോ{മ്മപ്പെടുത്താ[!
ഞാ[ വഴി പിഴച്ചവ[.............!
വിടരുന്ന മുകുളത്തി}
വസന്ത സ്വപ്നം കണ്ട്,
അടരുന്ന കനവിനെ -
കവിതയായിപൊഴിച്ചവ[
കരളിലെ കവിതയെ കാലമെന്നോതി-
ഇന്നിന്റെ ഓരത്ത് തന്നെ മറന്നവ[.!
ഞാ[ മൊഴി പിഴച്ചവ[......!
പ്രണയാക്ഷരങ്ങളോതി;
വാക്കി[ സുരതത്തിലോരൊ
വിയ{പ്പിലും അവളി} കവിത നിറച്ചവ[!
ഇനിയാ കവിത ത[ -
ഭ്രൂണഹത്യക്കു മു[പ്;
പുതിയ പുലരിത[
ശവം തീനി കഴുകന്മാരെന്റെ
കബന്ധം കൊത്തിവലിക്കട്ടെ.!
Wednesday, May 26, 2010
തലക്കെട്ട്
ബാറിലെ അരണ്ട വെളിച്ചത്തിലാണ്
പതിവില്ലതെ ഭാവന ഉണര്‍ന്നത്.
അവസാന കുപ്പിയുടെ കോര്‍ക്കു തുറന്നപ്പോഴെ-
ഉറപ്പിച്ചു - സൃഷ്ടി ഇന്നു തന്നെ.
സന്ധ്യക്ക് മദ്യപ സദസ്സിലെ -
രാഷ്ട്രീയം കേട്ടപ്പോള്‍
തുടങ്ങിയതാണീ അസ്വസ്തത.
പണ്ടേ ചുവപ്പു കണ്ട കാളയെപ്പോലെയാ.
ഉണര്‍ന്ന ഭാവനയും
തളര്‍ന്ന ശരീരവുമായി
പടി കടന്നപ്പൊഴേ
ഉച്ചസ്ഥായിലായ ഭാര്യയുടെ
ശബ്ദ സംപ്രേക്ഷണത്തിനു
ശ്രോതാവാകാന്‍ നിന്നില്ല.
ആരാധകവൃന്തവും കൈയടിയും
പുരസ്കാര ശില്പവും മനസ്സിലോര്‍ത്ത്
വിറക്കുന്ന കൈയാല്‍
എഴുതിനിര്‍ത്തു മ്പോള്‍
നേരം നന്നേ വെളുത്തിരുന്നു
പത്രവാര്‍ത്തയിലെ രാഷ്ട്രീയ-
കൂദാശയുടെ ക്ലീഷേ എന്ന്-
ആദ്യവായനയില്‍ തന്നെ -
നാലാം തരക്കാരി മകള്‍
മൂന്നു ദിവസത്തെ പത്രം
തെളിവു നിരത്തി ഭാര്യ-
സംവരണമില്ലതെ തന്നെ
എതിര്‍ കക്ഷി ചേര്‍ന്നു.
ഇനിയാരു വായിക്കാന്‍ ?
കാശിനു മാത്ര ആശയം വരുന്ന
കാവ്യ നായകന്റെ മാര്‍ക്കറ്റിംഗ് തന്ത്രം-
മനസിലൊര്‍ത്തു തലക്കെട്ടെഴുതി.
“കാള്‍ മാര്‍ക്സും കന്യകാത്വ പരിശോധനയും”
Monday, May 10, 2010
ഉത്തരം
നീലരാവിന്റെ
ഊഷ്മളതയിലുമെന്നെ
അസ്വസ്തനാക്കുന്നതെന്താണ്?
ചത്ത സ്വപ്നങ്ങളുടെ
പിന്നമ്പൂറങ്ങളിലെവിടെയോ
വരണ്ട ഭൂമിക്കു വറ്ഷമായി
ചോര ചൊരിയുന്ന
ചുവന്ന മേഘങ്ങളോ ?
വാഴ്ത്തപ്പെട്ടവരുടെ
വാചകമേളകളില്‍
അന്ത്യകൂദാശനല്‍കി
കാവിപുതപ്പിച്ചു ഖബറടക്കിയ
രേതസുമണക്കുന്ന
ദിവ്യ കബന്ധങ്ങളൊ?
ആഗോള വലകളില്‍
ഉപഗ്രഹ വേധങ്ങളാല്‍
ഷണ്ഡീകരിക്കപ്പെട്ട
ക്ഷുഭിത യൌവനത്തിന്റെ
കണികാ രഹസ്യങ്ങളോ ?
പ്രണയത്തിന്റെ
പുതിയ നിയമത്തിലെ
മേനിയഴകിന്റെ
വാണിഭശാസ്ത്രങ്ങളില്‍
അമ്മത്തൊട്ടിലിലെ
കുഞ്ഞു വിലാപങ്ങളൊ ?
ആണവം കൊണ്ടും
അടക്കുവാനാകാതോരോ
അണുവിലും നിറയും
വിശപ്പിന് തുടിപ്പുമായ്
പശിതിന്നും ബാല്യങ്ങള്‍
നിറയുന്ന ചേരിയോ ?
അതോ ഇന്നലെയും
സ്വപ്നത്തില്‍ കണ്ട
പിഴച്ച കാഴ്ചയിലെ
വായ് മൂടിയ എന്റെ മുഖമോ?
Thursday, May 6, 2010
പെണ്ണുകാണല്‍
മൂന്നാന്‍ പറഞ്ഞു കേട്ടപ്പൊഴേ
മനസ്സിലുറപ്പിച്ചിരുന്നു;
ഇതു കിനാവിന്റെ സാക്ഷാത്കാരമെന്ന്.
ഇപ്പൊഴീ ജനല്‍ ശീലക്കപ്പുറം
അറ്ദ്ധതാര്യതയിലും !
മധുരം വിളമ്പി പിന്തിരിയുമ്പോളും
മുഖത്തു വീഴാത്ത നോട്ടത്തില്‍
ഒരു ശുദ്ധന്റെ ജാള്യതയെന്ന് ഉറപ്പിച്ചു.
അഛന്റെ ചെവിയില്‍
മൂന്നാന്റെ രഹസ്യത്തിന്റെ
അറ്ത്ഥഭേദങ്ങള്‍ അറിഞ്ഞിരുന്നില്ല.
അമ്മയുടെ കടുത്ത മൌനം
സമ്മതമെന്നാണ് കരുതിയത്
തൊടിയിലെ സറ്വേ കല്ലുകള്ക്കിടയില്‍
ചങ്ങല കിലുങ്ങി,മുദ്രപ്പത്രത്തിലഛന്റെ
കൈവിറച്ചപ്പൊഴാണ് മൂന്നാന്റെ വാക്കിന്റെ
പൊരുളറിഞ്ഞത്– “കച്ചവടക്കാരനാണ്“!
Thursday, April 8, 2010
അതിജീവനം
ഉല്‍പത്തിയില്‍ തേന്‍കനി തന്ന മരം.
പടറ്ന്നു വളറ്ന്ന ശാഖകളാല്‍ -
തണലേകാന്‍ കൊതിച്ച മരം.
അവരെന്റെ വളറ്ന്നു തുടങ്ങിയ -
ശിഖരങ്ങളില്‍ കോടാലി വച്ചു !
പടറ്ന്നു പന്തലിക്കലല്ലത്രെ വൃക്ഷ ധറ്മ്മം!
മുറിഞ്ഞ ചില്ലകളില്‍ നിന്നുതിറ്ന്ന
ചോരകുടിച്ചവറ് ഉന്മത്തരായി.
തടിക്ക് മാറ്ക്കറ്റിന് -
ഉയറ്ന്നു വളരണമെന്ന്-
തണല്‍ പറ്റിയിരുന്നവറ് -
തന്നെയാണ് ഒറ്റു കൊടുത്തത്.
പൂക്കളില്‍ ശവം നാറുന്നെന്ന് ;
പഴങ്ങള്‍ക്ക് ചുന ചുവക്കുന്നെന്ന് -
ആദ്യം തള്ളിപ്പറഞ്ഞത് -
ചില്ലകളില്‍ ചിറകടിക്കാന്‍ പഠിച്ചവരും .
എരിമണപ്പൂക്കളും,ഉന്മാദക്കായ്കളും ;
കപ്പലേറിയിനി വരും !
വിലക്കപ്പെട്ട കനികള്‍-
നിഷേധികളെ സൃഷ്ടിച്ചിരുന്നത്രെ !
എന്റെ വിത്തിന്റെ മുളയരിയാന്‍
ചില്ലകള്‍ ചീന്തിയവറ് മരക്കുരിശു തീറ്ത്തു.
പ്രവാചകന്മാരെ ക്രൂശിച്ച്;
കുരിശായാരാധിക്കപ്പെടാതിരിക്കാന്‍-
തടികടഞ്ഞ തീയാലിനി-
ചുടലയൊരുക്കാം.
പരിവറ്ത്തനം
വേട്ടയാടപ്പെട്ട മൃഗത്തിന് വിലാപമായ്!
തകരുന്ന ദന്തഗോപുരത്തിന്റെ പതന ശബ്ദം പോലെ-
ചിതനിരകളില് എല്ലുകള് വെടിക്കുന്നു.
താനൂട്ടിയ നെഞ്ചുറവ് രക്തമായൊഴുകുന്നതില്‍-
ആന്ധ്യം വരിക്കുന്ന നിരാലംബ മാതാക്കള്‍.
സ്മൃതി പുസ്തകത്തിലെ ഇരുണ്ട താളിലെ അവ്യക്താക്ഷരങ്ങള്‍;
ഓറ്മകള് മരിച്ച ദിനങ്ങള്‍!
അഭയാറ്ത്ഥിക്ക് അന്നമായ് ആയുധം നല്കി-
അധികാരം മാറ്റും അധിനിവേശം.
അന്ധ നീതിയുടെ തുലാസില് കോടികള്‍ -
മൂല്യത്തില് ശൂന്യമായ് മാറുന്ന ആഗോള നീതികള്‍!
കറുപ്പോ വെളുപ്പോ കൂടുതല് ജയം?എന്നുത്തരം തേടുന്ന മത്സരം.
വിജയിയുടെ അഹ്ളാദവും,പരാജിതന്റെ ആശ്വാസവും മരണം!
മത്സരത്തിന്റെ മൌഢ്യത്തിലും ,മരണത്തിന്റെ യുക്തിയിലും-
ഇരയാക്കപ്പെട്ടവന്റെ അനിവാര്യതയുടെ മാത്രം വിജയമായി –മാറ്റം!
നിഷേധിക്കപ്പെട്ട അവകാശങ്ങളുടെ ചില്ലുപാത്രത്തില്‍-
വിലങ്ങണിഞ്ഞവരുടെ സ്വാതന്ത്ര്യ പ്രദറ്ശനം!
പാതിമരിച്ചവറ്ക്ക് സമ്പൂറ്ണ മരണമൊരുക്കാന്‍-
നഷ്ടജീവിതങ്ങള്ക്കു മാറ്റമോതി തടവറ തുറക്കല്‍!
ഇനിയെന്തെന്നറിയാതെ ദാനം കിട്ടിയ ചില്ലുമേടയില്‍-
മാറ്റം ഘോഷിക്കുംവാറ്ത്തകള്ക്കു മുന്നിലെ സ്വയംഭോഗികള്‍!
മാറ്റത്തിന് ബിംബത്തെ ശങ്കിച്ചു നോക്കും കൊട്ടരം കാവല്ക്കാറ്-
മാറ്റത്തിന് ദൈവത്തിനും മാറാത്ത പിശാചിനും ഒരേ നിഴല് !
ദൈവരക്തം
മാതൃഗറ്ഭം പിളറ്ന്നും പിതൃ ഘാതാകറ്-
ഞങ്ങള് അറ്പ്പിക്കുന്ന രക്തപൂജ.
രാമ ധറ്മത്തിന്റെ പിന്നാമ്പുറത്ത്-
മാനഭംഗപ്പെട്ട മൈഥിലിമാരുടെ അശ്രുപൂജ!
ഇത് ബലിച്ചോര!
ദൈവത്തിന് ഞങ്ങളുടെ ഐക്യദാറ്ഢ്യം!
അറിവെരിച്ച് അന്ധതയില് അധികാരം തേടുന്ന-
മൂടുപടമണിഞ്ഞ ആത്മബോധത്തിന്റെ ഐക്യദാറ്ഢ്യം.
ഇത് നിന്റെ പുത്രന്റെ രക്തം!
പാപികളാല് കല്ലെറിയപ്പെടാതിരിക്കുവാന്-
പാനം ചെയ്യപ്പെട്ട ദിവ്യ രക്തം.
ഇത് അവന്റെ മാംസം!
പീഡിതറ്ക്കായി ഭുജിക്കപ്പെട്ട വിശിഷ്ട്ഭോജ്യം.
ഇത് അവന്റെ രക്തം പുളിപ്പിച്ച വീഞ്ഞ്!
കുരുന്നു ധിഷണകളില് വറ്ഷിക്കുവാനുള്ള ഉന്മാദം.
ഇത് അവളുടെ മാംസം!
അധികാര ചൂതിലെ പണയവസ്തു.
ദൈവജ്ഞറ്ക്കായുള്ള ഭോഗവസ്തു
മൃതിപാന്ഥന്‍
വെടിച്ചില്ലായ് തെറിക്കുന്ന മനുഷ്യ മാംസം!
ചിറകറ്റ ശലഭമായിഴയുന്ന കുരുന്നുകള്‍!
മാംസപിണ്ഡങ്ങളാകുന്ന ജീവിതങ്ങള്‍!
മരണം സ്വപ്നം കാണുന്നവറ്!
വറ്റിയ തീയുറവകള്‍ക്ക് പുനറ്ജനിയേകാന്‍-
വെള്ള പുകയുയരാത്ത സറ്വരാജ്യ മേടയില്‍ നിന്നും;
വെളുത്ത ഭൂതം എഴുന്നള്ളും.
ചോരകുടിച്ചു മതിവരാത്ത യാങ്കിക്ക്-
നിസഹായന്റെ പ്രതിഷേധമായ് ശാപങ്ങള്‍.
ചിന്തകളില്‍ നെടുവീറ്പ്പിന്റെ ചൂടുള്ള പോരാളി;
നിന്റെ രോഷം ആ നിസഹായതയാണു.
ഒരായിരം കനവുകളില്‍ തിരയിളകും കണ്ണുകള്‍.
നോവിന്റെ നേറ്ത്ത തിരമാലകള്‍...!
നീ തന്നെ നോവായിരുന്നുവോ?
ഇനി നീ സൂര്യനായി ജ്വലിക്കും !
ഇന്ദ്രിയങ്ങളില്‍ നോവുമാത്രം നിറയുന്ന –
കനവുകളില്ലാത്ത ജീവിതങ്ങള്‍ക്കായ്!
നാശത്തിന്റെ തണലെരിക്കുവാന്‍ -
കരിമേഘമില്ലാ പകലായി!
നിന്റെ വീരം നക്ഷത്രങ്ങള്‍ പ്രതിബിംബിക്കും;
പരകോടി ധീരന്മാറ് നിന്നില്‍ നിന്നുയരും.
നിന്റെ പാദുകത്താല്‍ കാലം ഗതിമാറി നടക്കും !
കനവുകളില്‍ തീമഴപെയ്തു ഭയം-
ഭോജിച്ച രാവുകള്‍ക്കൊടുവില്‍;
കരിമരുന്നും,ചുടു ചോരയും, നിലവിളിയും നിനക്കന്യമാകും.
ച്ക്രവാള സൂര്യനെ കനവു കണ്ടു-
തെളിഞ്ഞ പുലരിയിലേക്ക് നീ ചിരിച്ചുണരും.